Pages

2013 ജനുവരി 30, ബുധനാഴ്‌ച

അകലുന്ന ലക്‌ഷ്യം




                                    പുലരുന്നുവോരോ ദിനവുമെനിയ്ക്കായി 
വിടരുന്നു പ്രതീക്ഷകള്‍ നാളേയ്ക്കു വേണ്ടി..
ജ്വലിക്കുന്ന സൂര്യനെ കണ്ണില്‍ ഉണര്‍ത്തി 
ഉണരുന്നു ഞാന്‍ പുതു ദിനത്തിലേക്ക്.
മനം മന്ത്രിക്കുമെന്നും ജീവിതത്തില്‍ 
നാളെ നാളെ നിന്റെനാള്‍ നാളെയെന്ന് 
തേടുന്നു ഞാനെന്നും നാളുകള്‍ പക്ഷെ 
എത്തിപ്പിടിക്കാന്‍ കഴിയാതെ ഞാനും ...
തേടി പിടിക്കുന്ന നാള്‍ അകലുകയാണോ..
തേടി പിടിക്കാനിനിയും നാളുകളുണ്ടോ..
പായുന്നു കാലം നില്‍ക്കാതെ വീണ്ടും 
കൊഴിയുന്നു വര്‍ഷങ്ങള്‍ വിരല്‍ ഞൊടിപ്പില്‍
ലക്ഷ്യത്തിലെത്താനാവാതെ ഞാനും 
മടങ്ങുന്നുവെന്‍ കുടുംബത്തിലേക്ക് 
അവര്‍ക്കൊരു ബാധ്യത പണ്ടത്തെയെന്ന പോലെ 
ലക്‌ഷ്യം എനിക്കെന്നും ദൂരെ തന്നെ ...

2012 ഡിസംബർ 19, ബുധനാഴ്‌ച

കാത്തിരിപ്പൂ...




നാളുകളേറെ  കാത്തിരുന്നു ഞാന്‍ 
നിന്‍റെ വിടര്‍ന്ന സുന്ദര മുഖം കാണുവാന്‍...
കാത്തിരിപ്പിന്‍ വേദന മറ്റൊന്നിനും ഇല്ലയോ 
കാത്തിരിപ്പൂ കാലമാത്രെയും....നിനക്കായ്‌ ഞാന്‍ 

ഹാര്ദ്രമാം  വിരഹ വേദനയെന്നും മനസ്സില്‍ മാത്രമാണ് 
അതിന്‍ നോവറിയാന്‍ കാത്തിരിപ്പാം നമുക്കെന്നും ...
യഥാനയും വേദനയും വിരഹത്തോളം വരുമോ പ്രിയേ 
അതോ... കാത്തിരിപ്പ്  എന്നും യഥാനയാണോ..

ജീവന്‍ തുടിപ്പ് എന്നും വെമ്പും നിന്‍ ജീവനില്‍ അലിയാന്‍.. 
കാത്തിരിപ്പൂ ഞാന്‍ ഈ ജന്‌മ്മം മുഴുവന്‍ നിനക്കായ്‌ ..
കരളുരപ്പില്‍ ഫലമെന്നും കാണുന്നു ഞാന്‍ എന്റെ ജീവിതത്തില്‍ 
ദിനങ്ങള്‍ തള്ളി നീക്കുന്നു ആ ഉറപ്പില്‍ എന്നും ഞാന്‍ ..

എന്ന് ചേരും നമ്മള്‍ ആ ദിനത്തില്‍ 
എന്ന് വരും ആ ദിനം നമുക്കായ്....!!

2012 ഡിസംബർ 2, ഞായറാഴ്‌ച

എന്‍ സുന്ദരി..




എന്‍ മിഴികളില്‍ കണ്ടരു സുന്ദരി..
നിന്‍ മൊഴികല്ള്‍  ക്കെന്ന്തുരു  ചന്തമാ ..
അന്ന് എന്നില്‍ വിരിഞ്ഞരുരാ അനുരാഗം 
അത് നിന്നില്‍ ചേരാന്‍ വെമ്പുന്നു 
ഈ പൂവും.... ഈ മനസും... നിനക്കുള്ളതല്ലയോ 
നിന്നെ കാണാന്‍ കൊതിചെത്രേ നാളുകള്‍.. 
നിന്നില്‍  പറയാന്‍ വെച്ച വാക്കുകള്‍ 
നിന്നില്‍ അലിയാന്‍ കാത്തിരുന്ന നിമിഷങ്ങള്‍ 
നിന്നെ നെന്‍ചോട് ചേര്‍ക്കുന്ന ദിനമെന്നാ..
  നിന്നെ കാണാന്‍  കാത്തിരുന്ന  വഴികളില്‍.. 
നിന്‍  മൊഴികള്‍ പതിചെന്റെ  മനസ്സില്‍
നിന്‍ നോട്ടം തട്ടിയ എന്‍ കവിളില്‍ 
ഇന്നും കാത്തിരിന്നു  നിന്‍റെ  മുത്തം 
      നിന്നെ കണ്ട നാള്‍ എന്റെ  മനസ്സില്‍ .. 
എന്നും നിന്‍  മുഖം മാത്രം എന്‍ കണ്ണില്‍ 
എന്നും നിന്‍  സ്വരം മാത്രം എന്‍ കാതില്‍ 
ഇനിയും പറയില്ലേ നിന്‍ അനുരാഗം 

                                        

എന്‍ പ്രിയേ അനുരാഗി.



നിന്നെ ഇന്നെനിക്കേറെ  ഇഷ്ടം ..
നിന്‍ കിളി കൊഞ്ചല്‍ ഇന്നെനിക്കേറെ  ഇഷ്ടം..
നിന്‍ മുത്ത്‌ പൊഴിയും ചിരിയും ഇന്നെനിക്കേറെ  ഇഷ്ടം ..
നിന്‍ കുയില്‍ നാദം കേള്‍ക്കാന്‍  ഇന്നെനിക്കേറെ ഇഷ്ടം....

നിന്നെ തഴുകിയ കാറ്റും ഇന്നെനിക്കേറെ ഇഷ്ടം.. 
നീ നടന്ന വഴികളും ഇന്നെനിക്കേറെ ഇഷ്ടം .. 
നിന്നില്‍ കണ്ട കവിതയും ഇന്നെനിക്കേറെ ഇഷ്ടം ..
നിന്നെ ആശിച്ചപൂക്കളെയും ഇന്നെനിക്കേറെ ഇഷ്ടം...

നീ ശ്വസിക്കും ശ്വാസവും ഇന്നെനിക്കേറെ ഇഷ്ടം ...
നിന്‍ കണ്ണുകളിലെ വര്‍ണവും ഇന്നെനിക്കേറെ ഇഷ്ടം ...
നിന്നിലെ വശീകരണ ഗന്ധവും ഇന്നെനിക്കേറെ ഇഷ്ടം...
എന്നിലെ ജീവനേക്കാള്‍ നിന്നെ  ഇന്നെനിക്കേറെ  ഇഷ്ടം ..!!

2012 ഡിസംബർ 1, ശനിയാഴ്‌ച

നിന്നെയോര്‍ത്ത്



പാതി വഴിയില്‍ ഞങ്ങളെ വിട്ടു പോയ ഞങ്ങളുടെ പ്രിയ കൂട്ടുകാരാ ...
നീ നിന്‍റെ അവസാന യാത്രക്ക് പുറപ്പെട്ടപോഴും ഞങ്ങളില്‍ ഒരാള്‍ നിന്‍റെ കൂടെ
നീ ഞങ്ങള്‍ക്ക് തന്ന നിന്‍റെ കൂട്ടൂകാരനെ ഞങ്ങള്‍ ഇന്നും നോക്കുന്നു നിന്‍റെ കണ്ണിലൂടെ
എന്നിട്ടും നീ എന്നും ഞങ്ങളില്‍ കണ്ണുനീര്‍ മാത്രം ....
നിന്‍റെ സഫലമാവാത്ത ജീവിത യാത്രയില്‍ ഇന്നും
ഞങ്ങള്‍ ഇപ്പോള്‍ അപരിചിതര്‍ ആയി,
വേദനിക്കുന്നു നിന്നെയോര്‍ത്തു ഇന്നും എന്നും ഞങ്ങള്‍.
നിന്നില്‍ നിന്നും ലഭിച്ചിരുന്ന വെളിച്ചത്തിന്‍റെ ആയുസ്സ് കെട്ടടങ്ങിയത് ഒരു നിമിഷം കൊണ്ട്
നിന്‍റെ വേര്‍പാട് ഞങ്ങള്‍ക്ക് നല്‍കിയത് ഒരുകൂട്ടം മരവിച്ച മനസുകള്‍
എന്തിനും തോള്‍ ചേര്‍ന്ന് നിന്ന നിന്‍റെ വിടവ് ഞങ്ങള്‍ക്ക് കാണാം എവിടെയും
നിന്നെ ഓര്‍ക്കുന്ന ഓരോ നിമിഷവും തിരിച്ചു വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു
ഞങ്ങള്‍ക്ക് നിന്നെ കാണാന്‍ കഴിയുന്നില്ലല്ലോ എന്നാ വിഷമമെന്നും ഞങ്ങളില്‍ മാത്രം.





കാര്‍ അപകടത്തില്‍ പെട്ട് മരിച്ച എന്‍റെ സുഹ്രത്തിന് വേണ്ടി ....!

കൂട്ടുകാരന്‍




സ്നേഹത്തിന്‍ വിലയറിയുന്നവന്‍ കൂട്ടുകാരന്‍ ..
സ്നേഹിക്കും മനസിനെ അറിയുന്നവന്‍ കൂട്ടുകാരന്‍ ..
ജീവിത ലക്ഷ്യത്തിന്‍ പ്രചോദനം കൂട്ടുകാരന്‍ ..
വിരള മനസിന്‌ തണുപ്പെകും കൂട്ടുകാരന്‍ ..

ഏന്‍ മനസിനെ നിയന്ത്രിക്കാം ഏന്‍ കൂട്ടുകാരന് ..
ഏന്‍ വിഷമത്തില്‍ പങ്കു കൊള്ളാം ഏന്‍ കൂട്ടുകാരന് ..
ഏന്‍ ജീവിത നൌഗയും നിയന്ത്രിക്കാം ഏന്‍ കൂട്ടുകാരന് ..
ഏന്‍ ഏതു പ്രതിസന്ധിയിലും കൈ വിടില്ല ഏന്‍ കൂട്ടുകാരന്‍ ..


നിദ്രയില്‍ പോലും ചതിച്ചില്ല ഏന്‍ കൂട്ടുകാരന്‍ .....!!!!  
 

Blogger news

Blogroll

About