പുലരുന്നുവോരോ ദിനവുമെനിയ്ക്കായി
വിടരുന്നു പ്രതീക്ഷകള്‍ നാളേയ്ക്കു വേണ്ടി..
ജ്വലിക്കുന്ന സൂര്യനെ കണ്ണില്‍ ഉണര്‍ത്തി
ഉണരുന്നു ഞാന്‍ പുതു ദിനത്തിലേക്ക്.
മനം മന്ത്രിക്കുമെന്നും ജീവിതത്തില്‍
നാളെ നാളെ നിന്റെനാള്‍ നാളെയെന്ന്
തേടുന്നു ഞാനെന്നും നാളുകള്‍ പക്ഷെ
എത്തിപ്പിടിക്കാന്‍ കഴിയാതെ ഞാനും ...
തേടി പിടിക്കുന്ന നാള്‍ അകലുകയാണോ..
തേടി പിടിക്കാനിനിയും നാളുകളുണ്ടോ..
പായുന്നു കാലം നില്‍ക്കാതെ വീണ്ടും
കൊഴിയുന്നു വര്‍ഷങ്ങള്‍ വിരല്‍ ഞൊടിപ്പില്‍
ലക്ഷ്യത്തിലെത്താനാവാതെ ഞാനും
മടങ്ങുന്നുവെന്‍ കുടുംബത്തിലേക്ക്
അവര്‍ക്കൊരു ബാധ്യത പണ്ടത്തെയെന്ന പോലെ
ലക്‌ഷ്യം എനിക്കെന്നും ദൂരെ തന്നെ ...
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ